ഈശ്വരതുല്യന്‍ മോഹന്‍ലാല്‍ , ബഹുമാന്യയായ രേവതി , പൂജ്യബഹുമാന്യനായ അറ്റ്ലസ് രാമചന്ദ്രജീ , സകലസിനിമാക്കാരേ , എനിക്ക് ഉണക്കുകപ്പ വിറ്റ് 2000 രൂപ ഇന്നലെ കിട്ടി. എന്നെ കൈപിടിച്ച് നടത്തേണമേ. ശീല പോലും വാങ്ങി ശീലമില്ലാത്ത എന്നെ, ഉണ്ണിയെ കൈയിലെടുത്ത യൌസേപ്പിനെപ്പോലെ , തോളില്‍ വഹിച്ച് എനിക്ക് യുക്തമായ പ്രോഡക്ട് ഏതെന്ന് പറഞ്ഞ് തന്ന് , തിരഞ്ഞടുത്തു സഹായിച്ചും പണിക്കുറവ് , കാരറ്റ് കൂടുതല്‍ , BIS , ഹാള്‍മാര്‍ക്ക് , 916 , ISO മഹത്വങ്ങള്‍ ചാര്‍ത്തിയും , ഉയര്‍ത്തി നാട്ടിയും , എന്നെയും കുടുംബത്തെയും സ്വന്തം പോലെ കരുതികാപ്പാക്കണമേ . തികയാത്ത പണത്തിന് പണയം വയ്ക്കാന്‍ ഇടപാടാക്കി തരണേ.. വീട്ടില്‍ ചുമ്മാ വച്ചിട്ടെന്തു കാര്യം ?
വൈകിട്ടോ... ? വൈകിട്ടൊരു പരിപാടിയുമില്ല സാര്‍ . കുളിച്ച് പിഴിഞ്ഞ് ഉണക്കാനിട്ട് , അടുക്കള തൂത്ത് പാത്രം കഴുകിവരും ഭാര്യയെ കാത്ത് , തഴപ്പായ് വിരിച്ച് അന്തിപ്രാര്‍ത്ഥന ചൊല്ലി......പോയോ സാര്‍...... സാര്‍.... ന്നാ പോ...
ആഗ്രഹിച്ചിട്ടും നേടാനാവാത്ത ജീവിതത്തെ കഥാപാത്രങ്ങളിലൂടെ കണ്ട് തൃപ്തിയടഞ്ഞും , മറന്ന ചിരികളെ ചാരിയിരുന്ന് കണ്ട് ചിരിച്ചും നിങ്ങളെയൊക്കെ പരിചയമായിപ്പോയി . ഇഷ്ടപ്പെട്ടുപോയി . പക്ഷേ ആ പേരില്‍ കച്ചോടം വേണ്ടാ . വേണ്ടതു തേടിത്തിന്നോളാം , വാരിച്ചുറ്റിക്കോളാം . കാരുണ്യാലോട്ടറി ഒഴിച്ചുള്ള എല്ലാ 916 പരസ്യങ്ങളും എനിക്ക് ഞാന്‍ നിരോധിച്ചിരിക്കുന്നു.
ശേഖരാ... ആ കൈ ഞാനിങ്ങെടുത്തു.....!!
No comments:
Post a Comment