ഉറുമ്പുകല്ലുകളെല്ലാം പിള്ളേര്‍ പെറുക്കിമാറ്റിക്കോണം , ഞാനും ദേവസ്യായും
കൂടെ കയ്യാല കെട്ടിക്കേറ്റി നിരപ്പാക്കിത്തരും. ചാച്ചന്‍റെ നിര്‍ദ്ദേശമാണ്.
ചാച്ചന്‍റെ ഈ വര്‍ഷത്തെ പുതിയ സംരംഭമാണ് തോട്ടത്തിലെ കിഴക്കാംതൂക്ക്
വരക്കെട്ടിന് കയ്യാല കെട്ടി നടുനിലകൃഷികള്‍ ചെയ്യുക എന്നത്. തോട്ടി , വടി ,
കയര്‍ ഇങ്ങനെയുള്ള സംഭവങ്ങളുമായി പര്‍വ്വതാരോഹണത്തിന് പോകുന്ന വിശേഷാല്‍
മനുഷ്യര്‍ക്കേ അവിടെ കാല് ചവിട്ടി കയറാന്‍ പറ്റൂ. എലികളും പിറകേ പാമ്പുകളും
കയറിപ്പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മഴക്കാലത്ത് പുല്ലും പള്ളയും
ശടേന്ന് മുളച്ച് പടര്‍ന്ന് ഒരു കാടായി വളരും. വേനല്‍ തുടങ്ങുമ്പോഴേ എല്ലാം
ഉണങ്ങി പാറ തെളിയുന്ന സുന്ദരന്‍ വരക്കെട്ട് . ഇന്ന സ്ഥലത്ത് ഇന്നതേ
ചെയ്യുകയുള്ളൂ എന്ന് ചാച്ചന്‍ വിചാരിച്ചാല്‍ അല്ലെന്ന് ആരാ പറയുക ?
പാപ്പനും അമ്മച്ചിയും മരിച്ചുപോയില്ലേ ?
ദേവസ്യാമൂപ്പനാണ് അസിസ്റ്റന്‍റ് . തേങ്ങയിടുന്ന ദേവസ്യാമൂപ്പനല്ല. ഇത് മുണ്ടക്കല്‍ ദേവസ്യാമൂപ്പന്‍. കയ്യാലകെട്ട് സൈഡ്പണി മാത്രം. ദൈവത്തിന്‍റെ പണിയാണ് പ്രധാനം. ഒന്നുമില്ലായ്മയില്‍ നിന്ന് ഭയങ്കര സംഭവങ്ങള്‍ ഉണ്ടാക്കും. പാളത്തൊപ്പി, പിച്ചാത്തി, അടക്ക, വെറ്റില, പുകയില എന്നിവയാണ് പ്രധാന ആയുധങ്ങള്‍. ഒറ്റ വെട്ടിന് ഈറ്റക്കമ്പ് മുറിച്ചെടുത്ത് ചുട്ടുപഴുപ്പിച്ച കമ്പി കൊണ്ട് തുളച്ച്, ഒന്നു വലുതും ബാക്കി ചെറുതുമായി, ഏഴു തുളകള്‍ ഇടും. ഒരറ്റം മെഴുകിന് അടയ്ക്കും. പിന്നെ മുണ്ടക്കല്‍ മുറ്റത്തെ പാറപ്പുറത്തിരിക്കും. വൈകുന്നേരങ്ങളിലാണ്. വെളിച്ചമങ്ങുപോയുമില്ലാ, ഇരുളിങ്ങ് വന്നുമില്ലാ സമയത്ത്. ദേവീ....ശ്രീദേവി...യിലാണ് തുടക്കം. അമ്പലനടയിലും കണ്ടില്ല....നിന്നെ അരയാല്‍തറയിലും കണ്ടില്ല...എന്‍റെ തുളസിത്തറയിലിരുന്നില്ല..... വീട്ടുമുറ്റത്തു നിന്നാല്‍ എതിര്‍ മലയായ മുണ്ടക്കല്‍ മലയില്‍ നിന്ന് ഈ ഓടക്കുഴല്‍പാട്ട് ഒഴുകി വരുന്നത് കേള്‍ക്കാം. സംഗീതത്തെ ' ചങ്ങീതം' എന്നു വിളിക്കുന്ന എന്‍റെ വീട് അപ്പോള്‍ കുരിശുവര ആരംഭിക്കും. കുരിശ് നാക്കുകൊണ്ടും സംഗീതം ചെവി കൊണ്ടും ഞാന്‍ കൈകാര്യം ചെയ്യും. പ്രാണസഖീ.... ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍.......പാടി പരിപാടി അവസാനിപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. ദേവസ്യാമൂപ്പന്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ വസ്തുവും ചെവിക്കുവേണ്ടിയാണ്. പനയോല കീറിയുണക്കി ത്രികോണേല്‍ കോട്ടി വെടിമരുന്ന് നിറച്ച് ഓലപ്പടക്കം. രൂപെഴുന്നള്ളീരിന്......ന്‍റമ്മോ..... എന്നു പറഞ്ഞുപോകുന്ന പടക്കങ്ങള്‍ ദേവസ്യാമൂപ്പന്‍റെ സൃഷ്ടികളാണ്. പിന്നെയുള്ളത് വെറും പിച്ചാത്തിപ്രയോഗങ്ങളാണ്. രണ്ട് ചെത്ത് , ഒരു വര , രണ്ട് കുത്ത് ...ചക്കമടലില്‍നിന്ന് കുതിര, ഓലക്കീറില്‍ നിന്ന് പക്ഷികള്‍ , കുടപ്പനക്കൈയില്‍ നിന്ന് പശുമോന്ത അങ്ങനെയുള്ള കൌതുകങ്ങള്‍. കൈയില്‍ തരുമ്പോള്‍ ഒരു വിശേഷാല്‍ ചിരിയുണ്ടാകും മുഖത്ത്. അല്പസമയത്തേക്ക് മാത്രമുള്ള ഈ ചിരി അപ്പോള്‍തന്നെ കണ്ടില്ലെങ്കില്‍ പോയി. കലാകാരന്മാര്‍ അങ്ങനെയാണ് , വല്ലപ്പോഴുമേ ചിരിക്കൂ..
പൂളു പെറുക്കിക്കോണ്ടു വാ കൊച്ചേ.... ഇനി അതിനും കൂടെ മൂപ്പന്‍ പോണോ..... കല്ലുകള്‍ കോര്‍ത്തുകെട്ടി അടുക്കി വരുമ്പോള്‍ ചില ജ്യോമെട്രിക് ഷേപ്പുകളില്‍ വിടവുണ്ടാകും .അതടയ്ക്കണമെങ്കില്‍ ആ വിടവിന്‍റെ രൂപവലിപ്പങ്ങളിലുള്ള പൂള്കല്ല് വേണം. ഒരു സമപാര്‍ശ്വത്രികോണത്തിന്‍റെ രൂപത്തിലുള്ള പൂളിനാണ് മൂപ്പന്‍ ഇപ്പോള്‍ വട്ടം ചുറ്റുന്നത്. ഏതു കയ്യാലയ്ക്കും വേണ്ട പൂളുകള്‍ അവിടെത്തന്നെ കാണുമെന്നാണ് കയ്യാലശാസ്ത്രം. ദേ ചിരിച്ചോണ്ട് കിടക്കുന്നു സമപാര്‍ശ്വന്‍ മൂന്ന് കല്ലിനപ്പുറം. എടുത്തുകൊടുത്തു. ചാച്ചനാണെങ്കില്‍ ഏകദേശം ഒത്താല്‍ മതി , ചുറ്റികയ്ക്ക് അടിച്ചുകയറ്റും. മൂപ്പനങ്ങനെയല്ല , പെര്‍ഫക്ട് പൂളുതന്നെ വേണം. ഇതു കറക്ട് പൂളുതന്നെ. ചുറ്റികയ്ക്ക് ഒന്ന് തലോടിയപ്പോള്‍ അവന്‍ അവിടെ എന്നേക്കുമായി സീറ്റിംഗിലായി.
ചാച്ചന്‍റെ ഇക്കൊല്ലത്തെ പദ്ധതി പൊട്ടുമെന്നു തന്നെയാണ് ഞാന്‍ കരുതിയത്. അവിടെങ്ങും മണ്ണില്ല. അതുതന്നെ കാര്യം. കല്ല് മാത്രമേയുള്ളൂ. എന്നാല്‍ വാനം മാന്തിയ കുഴിയിലേക്ക് കല്ലുകള്‍ കമ്പിക്ക് കുത്തിയിളക്കിയിട്ടപ്പോള്‍ എവിടെനിന്നൊക്കെയാ മണ്ണ് തെളിഞ്ഞുവന്നു. കല്ല് പൊടിഞ്ഞുണ്ടായ പൊടിയാണ്. അല്പസ്വല്പമേയുള്ളൂ. ഓരോ നിര കല്ല് വച്ച് കഴിയുമ്പോള്‍ ചാച്ചന്‍ തൂമ്പയെടുത്ത് കിളയ്ക്കും . കിളയ്ക്കുന്നത് കല്ലിന്‍റെ പുറത്താണ്. പക്ഷേ എവിടെനിന്നോ മണ്ണ് തൂമ്പയോടൊപ്പം കാല്‍ചുവട്ടിലേക്ക് എത്തുന്നുണ്ട്. തൂമ്പക്കൈയ്ക്കകത്തുനിന്നാണോ എന്നുപോലും ഞാന്‍ സംശയിച്ചു. ഓരോ നിര കല്ല് പണിയുമ്പോഴും ആവശ്യമായ മണ്ണ് എവിടെനിന്നോ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്ര തന്നെ.
ഒരു ദിവസം ഒരു കയ്യാല പൂര്‍ത്തിയാക്കി നിരപ്പ് വയ്ക്കും ആ കയ്യാലവിരിവിന്‍റെ മുകളിലെ എല്ലാ അനാവശ്യങ്ങളും ...കൊട്ടക്കല്ല്, പാഴ്കല്ല് , ഉറുമ്പുകല്ല് എല്ലാം പെറുക്കിമാറ്റും. മാറ്റുന്നത് പിള്ളേരാണ്. കയ്യാലകെട്ടി തളര്‍ന്ന മൂപ്പനും ചാച്ചനും ഓരോ കല്ലിലിരുന്ന് ഈ കാഴ്ച കണ്ട് മുറുക്കിത്തുപ്പും.
ജയ് ...ജയ് ..ഉറുമ്പുകല്ല്... ജയ് ..ജയ്.. കൊട്ടക്കല്ല്... ഇങ്ങനെ ജയ് വിളിച്ചുകൊണ്ട് മൂട് തേഞ്ഞ വള്ളിക്കൊട്ടകളില്‍ കല്ല് പെറുക്കി നിറയ്ക്കും പിള്ളേര്‍. താഴത്തുപറമ്പന്‍റെ സ്വന്തം വക ഏഴും അയല്‍പക്കകുഞ്ഞുങ്ങള്‍ അഞ്ചും ചേര്‍ന്ന് 12 പേര്‍ കല്ലുകളോട് സമരം ചെയ്യും. ഇടതുവശത്തുള്ള ഇടുമാംകുഴി തോട്ടിലേയ്ക്ക് കൊട്ട തോളില്‍ വച്ചല്ല കൊണ്ടുപോകുന്നത്. നാലുപേര്‍ ചേര്‍ന്ന് വലിച്ചും നാലുപേര്‍ പിറകില്‍നിന്ന് ഉന്തിയും നടത്തുന്ന ഒരു ഉപരിതല ഗതാഗത സംവിധാനത്തിലൂടെയാണ് ചെറുകല്ലുകള്‍ നീക്കം ചെയ്യുന്നത്. ബാക്കി നാലു പേര്‍ അവര്‍ക്കു യുക്തമെന്നു തോന്നുന്ന ...പോടാ പോടാ കല്ലന്‍കുഞ്ഞേ.... തോടേ പോടാ മല്ലന്‍കുഞ്ഞേ... മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരിക്കും.
40 സെന്‍റ് വരുന്ന പാഴ്ഭൂമിയില്‍ 15 ദിവസം കൊണ്ട് 17 കയ്യാലകള്‍ തീര്‍ത്ത് നല്ല വെടിപ്പാക്കി. എല്ലാ കയ്യാലകള്‍ക്കും കയറിയിറങ്ങാന്‍ ചവിട്ടുകല്ലുകളുണ്ട്. അവധിക്കാലമായിരുന്നതിനാല്‍ മണല്‍തരിയുടെ വലിപ്പമുള്ള പൊടിക്കല്ലുകള്‍ പോലും പിള്ളേര്‍ സംഘം പെറുക്കികളഞ്ഞു. പാറ പൊടിഞ്ഞ ധാതുസമൃദ്ധമായ മണ്ണ് എന്തിനും തയ്യാറായി ആകാശത്തിന് താഴെ ഒരുങ്ങിക്കിടന്നു. ഒരു മഴ കാത്ത്, സര്‍വ്വപ്രദായിനിയായ മണ്ണ്, ചമഞ്ഞൊരുങ്ങിയ പെണ്ണിനെപ്പോലെ ദൂരെ നിന്നും വരാനുള്ള ഒരാള്‍ക്കായി വഴിക്കണ്ണുകള്‍ കൊളുത്തി.
നാലാം നാള്‍ അയാള്‍ വന്നു. ആകാശത്ത് തിളക്കമുള്ള കൊയ്ത്തരിവാളുകളാണ് ആദ്യം കണ്ടത്. പിന്നെ വന്ന പ്രചണ്ഡ മാരുതനൊപ്പം അയാളും വന്നു. ദാഹാര്‍ത്തയായ ഭൂമിക്കുമേല്‍ അയാള്‍ പാതിരാവ് വരെ പെയ്ത്നിന്നു. ഭൂമി മൃദുലയും തരളിതയും ഉര്‍വ്വരയുമായി.
ഒരു വെട്ടുകിളത്തൂമ്പാപ്പാട് മണ്ണ് നനഞ്ഞ് മഴയിറങ്ങിയിട്ടുള്ളതായി രാവിലെ ഭൂമിയില്‍ തൂമ്പയെറിഞ്ഞ് താഴത്തുപറമ്പന്‍ അളവെടുത്തു. പിന്നെ ഒച്ചപ്പാടുകളുടെ പെരുന്നാളായിരുന്നു. അടുക്കി സൂക്ഷിച്ചിരുന്ന കപ്പക്കമ്പുകള്‍ ആറു മുട്ട് നീളത്തില്‍ വെട്ടിയൊടിച്ച് വല്ലക്കൊട്ടയില്‍ നിറച്ചു. ഉണങ്ങിമൂടിയിട്ടിരുന്ന ചാണകപ്പൊടി കുട്ടകളില്‍ കയറി. നിലവറ ചവിട്ടി തുറന്നപ്പോള്‍ പ്രതിഷേധവുമായി ഒരു പൊരുന്നക്കോഴി ഒച്ചവച്ചിറങ്ങി പോയി. നിലവറക്കുള്ളില്‍നിന്ന് മുളക്കാച്ചില്‍, മുളച്ചേന , ചേമ്പ് വിത്ത് എന്നിവ പുറത്തുവന്നു. എല്ലാവരും ചേര്‍ന്ന് കയ്യാലപ്പറമ്പിലേക്ക് യാത്ര പോയി.
നട്ടപ്പോള്‍ നടുവറിഞ്ഞില്ല. പാഴിലകളും കരിയിലയും പുരകെട്ടിന്‍റെ പഴയോലകളും ചേനത്തടത്തില്‍ കൂട്ടിയിട്ടു. കപ്പയുടലുകള്‍ക്കു മുകളില്‍ ഓമനക്കുട്ടന്‍മാരായി രണ്ടു കണ്ണുകള്‍ തുറന്നുവച്ച് കപ്പക്കോലുകള്‍ നിരന്നു. ബാക്കി കണ്ണുകള്‍ മണ്ണിനടിയില്‍ ജീവന്‍റെ രസങ്ങളിലേക്ക് വേര് മുളപ്പിച്ചു.
കഴിഞ്ഞുപോയത് നാലുനാളോ ആറുനാളോ എന്ന് ഓര്‍മ്മയില്ല. അതിരാവിലെ, കൂട്ടിലെ പശു പോലുമുണരും മുമ്പ് ചാച്ചന്‍ ഒരു കള്ളനെ പോലെ ഇറങ്ങി വരുന്നു , കയ്യാലപറമ്പില്‍നിന്ന് വീട്ടിലേക്കുള്ള വഴിയിലൂടെ. കൌതുകം ഉണ്ടാക്കിത്തരുമ്പോള്‍ ദേവസ്യാമൂപ്പന്‍ ചിരിക്കുന്ന ഇനത്തിലുള്ള ഒരു ചിരി ഒളിപ്പിച്ചിട്ടുണ്ട് ചുണ്ടില്‍. ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ഒതുക്കത്തില്‍ ഉടനെ വച്ചുപിടിച്ചു തോട്ടത്തിലേക്ക് ഞാനും , ഒന്നുമറിയാത്ത മട്ടില്‍ .

അമ്മേ...... വീണ്ടും വീണ്ടും അമ്മേ..... കൊഴുത്തപച്ചനിറത്തില്‍ അടിയിലകളും ചെഞ്ചുവപ്പില്‍ തളിരിലകളുമായി കപ്പക്കണ്ണന്മാര്‍ അസംബ്ളിക്ക് നിരന്ന് നില്ക്കുന്നു. എന്തൊരു ജീവന്‍. !!...... എന്തൊരു പച്ചപ്പ്!! കാച്ചില്‍ മുളച്ച് വള്ളി നീട്ടി അറ്റം വളഞ്ഞ് ...എവിടെ താങ്ങുകോല്‍....? എന്ന് ചോദ്യചിഹ്നമായി നില്ക്കുന്നു. ചേന ! ചേന നട്ടിടത്ത് അമ്മേ എന്താണത് ? ലോകത്തിലെ ഏറ്റവും നല്ല കാഴ്ചയ്ക്ക് മുമ്പില്‍ ഞാനങ്ങനെ അനങ്ങാതെ നിന്നുപോയി. ഭൂമി തുളച്ച് ഉറച്ച നിശ്ചയക്കരുത്തില്‍ പച്ച ഉലക്കകള്‍ ഉയര്‍ന്നുനിനല്ക്കുന്നു . അടിഭാഗേ തത്തമ്മപ്പച്ചയില്‍ വെള്ളക്കലകള്‍ . മുകളില്‍ പൊളിഞ്ഞുവിടര്‍ന്ന കൂമ്പിന്‍റെ നിറം ഞാന്‍ പറയട്ടെ . ......... അതിന് സ്വപ്നങ്ങളുടെ നിറമാണ് !!

നല്ല പുതുമണ്ണിന്റെ മണമുള്ള എഴുത്ത്.ഇടക്ക് മണ്ണിലല്പം ഇഴഞ്ഞെന്നു തോന്നുന്നു !എങ്കിലും മുളച്ചത് നല്ല തളിര്നാമ്പുകള്‍
ReplyDeleteകപ്പയും ചേനയും നിലവറയും മഴവരവും കൃഷിക്കാരനായിരുന്ന അപ്പനും.... മറക്കാനാവാത്ത ചിത്രങ്ങള്‍
ReplyDelete