Wednesday 16 April 2014

ആണ്ടുകുമ്പസാരം

വാ കീറിയവനേ..
ഞാന്‍ നിലവിട്ട് വാവിട്ടവനാണ്
എന്‍റെ ഇര കീറണമേ.....

വെളിച്ചമായവനേ..
ഞാന്‍ തല്ലിക്കെടുത്തിയവനാണ്
എന്‍റെ കണ്ണ് തുരക്കണമേ...

യൂദാസിന്‍റെ സഞ്ചിയില്‍ നിന്നും
മഗ്ദലനാമ്മയുടെ ശരീരത്തില്‍ നിന്നും
നീ എന്നെ പുറത്താക്കണമേ...

സ്നേഹമായവനേ... പൂമൊട്ടായവനേ..
കുഞ്ഞുങ്ങളെയും പുഞ്ചിരിയെയും
കൊഞ്ചലുകളെയും പെണ്‍കുട്ടികളെയും തീര്‍ത്തവനേ..
ഞാന്‍ ഇരുട്ടില്‍ ഇതുങ്ങളെയെല്ലാം കടിച്ചുതിന്നവനാണ്
ഒരു കുരിശും മൂന്നാണിയും
മൂന്ന് റോമാക്കാരെയും എനിക്ക് അനുവദിച്ച് തരേണമേ
എന്‍റെ വഴിയില്‍ ചുമട്ടുകാരന്‍
ശിമയോനെ നിര്‍ത്തിടല്ലേ...

പറയാന്‍ വിട്ടുപോയ്
കഠോരമായ ചാട്ടകളും തന്നരുളേണമേ..

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. വലിയ ആഴ്ചയിലെ വലിയ ചിന്തകൾ..വലിയവർക്കിടയിലും ചെറിയവനായിരിക്കുക എന്നത് വലിപ്പം തന്നെ!
    Shebin Joseph

    ReplyDelete
    Replies
    1. നന്ദി പുലിയങ്കം... വായനക്കും പറച്ചിലിനും കൂട്ടിനും..

      Delete
  3. കുമ്പസാരം ആണ്ടിലൊരിക്കലാണോ മണിക്കൂറിലൊരിക്കലാണോ എന്നു മാത്രമേ സംശയമുള്ളൂ.

    ReplyDelete
    Replies
    1. ഇനി കുമ്പസാരമില്ല. പ്രവചനങ്ങളൊന്നും എന്നെക്കുറിച്ചില്ല. ഒന്നും പൂര്‍ത്തിയാക്കാനുമില്ല.. ആയതിനാല്‍ സാബത്തിനുശേഷവും ഞാന്‍ കുരിശില്‍ ത്ന്നെ കിടക്കട്ടെ

      Delete
  4. മകനേ, നിന്റെ ആഗ്രഹം പോലെയാകട്ടെ!!

    ReplyDelete
  5. അജിത്ത് ജീ , സന്തോഷം

    ReplyDelete