Friday 15 November 2013

എഴുതാം, കുനിഞ്ഞിരുന്നെഴുതാം




അവനാകട്ടെ , കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

ആരുടെയും തെറ്റിലേക്ക് കണ്ണ് മുഴപ്പിച്ചില്ല.

ആരുടെയും വ്രണിതമനസ്സിലേക്ക് കര്‍ക്കശവിരലുകള്‍ ചൂണ്ടാതെ

 അതിലൊരു വിരലാല്‍ എഴുതിക്കൊണ്ടേയിരുന്നു.





എഴുതാം പൊന്നേ... നമുക്കും എഴുതിക്കൊണ്ടിരിക്കാം

കുനിഞ്ഞെഴുത്തിന് ഏകാഗ്രത കൂടും.
കുനിഞ്ഞെഴുത്തുകാരന്‍റെ ശരീരഭാഷ നോക്കൂ.. ഉള്ളിലേക്കാണ് ആയം.

 ചുറ്റുപാടുകളല്ല, അവനെത്തന്നെയാണ് എഴുതുന്നത്. 

എന്നാലോ ക-യില്‍ ആരംഭിക്കുന്ന കരുണകളാണ് അവന്‍ എഴുതുന്നതൊക്കെയും.




കുനിഞ്ഞെഴുതുന്നവന് വായിക്കുന്ന കണ്ണുകളെയും

 പ്രതികരണങ്ങളെയും നോക്കേണ്ടതില്ല.



 അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല.

2 comments:

  1. ഉള്ളിലേക്കാണ് ആയം ,അവനവനെത്തന്നെയാണ് എഴുതുന്നത്.
    സമ്മര്‍ദങ്ങളില്ല, കെട്ടുപാടുകളുടെയും ചരിത്രത്ത്ന്റെയും.
    എല്ലാവര്ക്കും ആകണമെന്നില്ല. ഇടക്കൊന്ന്‍ മേലോട്ട് നോക്കിപ്പോകും

    ReplyDelete
  2. അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല... വായനക്ക് കടമുണ്ട്. കടം ഒരു യാത്രക്കു മുമ്പല്ലേ നാം സമരസപ്പെടുത്തി തീര്‍ക്കാറ്?

    ReplyDelete